കോട്ടയം: അക്കാദമിക സഹകരണം ഉറപ്പുവരുത്താന്‍ കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും പാലായിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ധാരണാപത്രം ഒപ്പുവെച്ചു. ഐഐഎംസിക്കു വേണ്ടി ഡോ. അനുപമ ഭട്ട്നഗറും ഐഐഐടിക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണനും ഒപ്പുവെച്ച ധാരണാപത്രം തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഐഐഐടിയുടെ ഡയറക്ടര്‍ ഡോ. രാജീവ് വി. ധരസ്കറിന് കൈമാറി.
ഐഐഎംസിയുടെ കോട്ടയം ക്യാമ്പസിലാണ് ചടങ്ങ് നടന്നത്. മാധ്യമ പ്രവര്‍ത്തനരംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ കൃത്രിമ ബുദ്ധി, സൈബര്‍ സെക്യൂരിറ്റി, സെര്‍ച്ച് എന്ജിന് ഒപ്ടിമൈസേഷന്, വെബ്സൈറ്റ് നിര്‍മാണം, റോബോട്ടിക്സ്, തുടങ്ങിയ മേഖലകളില്‍ ഐഐഐടി, ഐഐഎംസി സര്‍വകലാശാലയ്ക്ക് അക്കാഡമിക് സഹായം നല്‍കുമെന്ന് ഐഐഐടി മേധാവി പറഞ്ഞു. കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, ക്രൈസിസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഐഐഎംസി നേടിയ മികവ് ഐഐഐടിക്കും പ്രയോജനപ്പെടും.
കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. അനില്‍കുമാര്‍ വടവാതൂര്‍ അധ്യക്ഷനായി. ഐഐഎംസി ഒഎസ്ഡി രശ്മി റോജ തുഷാര നായര്‍, ഡോ. റൂബല്‍ മറിയം ലിന്‍സി, ഡോ. മീര യു. മേനോന്, രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നവീന സംരംഭം ‘ഐഐഎംസി റീഡ്സ്’ ഡോ. അനുപമ ഭട്നഗര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: