Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മ

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
May 25, 2024, 01:32 am IST
in Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മം എന്നുപറയുമ്പോള്‍ ബ്രഹ്മാവാണെന്നൊരു തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. ബ്രഹ്മാവെന്നത് ഒരു കേന്ദ്രബിന്ദുവിനെ ചുറ്റുന്ന ഒരുകൂട്ടം സൂര്യന്മാരുടെ ആധിപത്യം കയ്യാളുന്ന ഒരു ശക്തി സ്രോതസ്സായ ദേവതകളില്‍ ഒരു ദേവതയാണ്. ഇതും ബ്രഹ്മസ്രോതസാണ്.

ഇത്തരത്തില്‍ ഒരുബ്രഹ്മാണ്ഡത്തില്‍ അനേകം ദേവോപദേവതകള്‍ അടങ്ങിയിരിക്കും. ഇതൊരു ഭരണഘടനാ സമ്പ്രദായം പോലെയാണ്. നമ്മുടെ പ്രത്യക്ഷ ഭരണഘടനയും ഒരുസൃഷ്ടിയുടേയും സ്വന്തമല്ല. ഏതൊരു സൃഷ്ടിയെ ഇതിനായ് നിയോഗിച്ചുവോ അതിനാല്‍ വിരചിതമാക്കിയ കാലാകാല സ്മൃതിയും ശ്രുതിയുമായി നിലകൊള്ളുന്നവയാണ്. മാറ്റേണ്ടവമാറ്റിയും സ്ഥിരമായിരിക്കേണ്ടവ സ്ഥിരമായും നിലനിന്നു പോരുന്നു. ഇന്നത്തെ പുതുതലമുറയുടെ ബ്രഹ്മാണ്ഡ സങ്കല്പവും അതിപുരാതന സങ്കല്പവും കൂട്ടിയിണക്കുമ്പോള്‍ പുരാതനസങ്കല്പങ്ങള്‍ ഇതിലും എത്രയോ വിപുലമാണെന്നു മനസിലാകും. കോടിക്കണക്കായ ബ്രഹ്മാണ്ഡത്തിലെ ഒന്നാണ് ഭൂമിയുള്‍ക്കൊള്ളുന്ന ഈ ബ്രഹ്മാണ്ഡമെന്ന് പൂര്‍വ്വികര്‍ സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രം അന്തംവിട്ടു പോകുന്നതും ഇന്നും നാം തെളിയിച്ചു ശരിവെക്കുന്നതു മായ അനേകം സന്ദര്‍ഭങ്ങള്‍ നമുക്കുമുന്നിലുണ്ടായിട്ടും പുരാണേതിഹാസങ്ങളെല്ലാം അന്തവിശ്വാസമെന്ന് പുരാണം പഠിച്ചു മനസിലാക്കാതെ ഓരിയിടുന്ന ബുദ്ധിജീവികളെന്നു വീമ്പു പറയുന്ന ഒരുകൂട്ടരത്രേ നമ്മുടെ നാടിന്റെ ശാപം. അമൂല്ല്യങ്ങളായ പുരാണമൊ ഇതിഹാസമോ, സംഹിതകളൊ ഏതൊന്നു സമഗ്രമായിപഠിക്കുകയും അതുശരിയായി വിശകലനം നടത്തി അന്തഃസത്ത ഉള്‍ക്കൊണ്ട് അതിന്റെ തുടര്‍ച്ചയായി മുന്നോട്ടു പോകേണ്ടവര്‍, തള്ളേണ്ടവ കാര്യകാരണസഹിതം തള്ളിയും കൊള്ളേണ്ടവ സ്വീകരിച്ചും മുന്നോട്ടുപോകാന്‍ പ്രാപ്തരായ എത്ര നിരീക്ഷകരുണ്ടിവിടെ. യാതൊരുളുപ്പുമില്ലാതെ പ്രത്യക്ഷത്തില്‍ കണ്ടതിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുക ഇവിടെ വിമര്‍ശിക്കുന്നവരെ കാര്യകാരണസഹിതം ബോധ്യപ്പെടുത്താന്‍ അറിവുള്ളവര്‍ വരില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ്. ജ്ഞാനിക്കറിയാം തന്റെ സമയം ഇവര്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ ഫലമില്ലെന്നും കാലാന്തരെ സ്വമേധയാ എത്തിക്കൊള്ളുമെന്നുള്ള സത്യം.

ബ്രഹ്മാണ്ഡ തത്വങ്ങളെ ഹൃദ്യമായ കഥാരൂപേണ ഗര്‍ഗ മുനി ഗര്‍ഗ സംഹിതയില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതും ശ്രീകൃഷ്ണന്റെ കാലഘട്ടത്തില്‍ത്തന്നെ. ഭഗവാന്റെ ജാതകമെഴുതിയതും ഗര്‍ഗമുനിയാണെന്നു പറയപ്പെടുന്നു. അഖിലാണ്ഡ ബ്രഹ്മാണ്ഡ നായകന്‍ ശ്രീകൃഷ്ണപരമാത്മാവാണെന്നും. മഹാവിഷ്ണു ഭഗവാന്റെ അംശാവതാരമാണന്നും അതില്‍ വ്യക്തമാക്കുന്നു. ത്രിമൂര്‍ത്തികളും ഭൂമീദേവിയടക്കം ഭൂമിദേവിയുടെ കഷ്ടതയുണര്‍ത്തിക്കാന്‍പോകുന്നതാണ് സന്ദര്‍ഭം. അങ്ങനെ ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും പുറത്തുകടക്കാനുള്ളവഴി ആരായുയകയും മഹാവിഷ്ണു അതുവിവരിക്കുകയും അതുവഴി പുറത്തുകടന്ന് ഗോലോകധാമത്തിലെത്തുകയും അവിടെനിന്നും അവര്‍ നോക്കുമ്പോള്‍ അനേകായിരം ബ്രഹ്മാണ്ഡം അങ്ങനെ മത്തങ്ങയുടെ ആകൃതിയില്‍ കാണുന്നതായും, ഗോലോകധാമത്തിലെത്തിയ ദേവഗണങ്ങളെ ദ്വാരപാലകര്‍ തടഞ്ഞുനിര്‍ത്തി നിങ്ങളെവിടുന്നുവരുന്നെന്നും ഏതു ബ്രഹ്മാണ്ഡമാണ് നിങ്ങളുടേത്? എന്നചോദ്യത്തില്‍ പകച്ചു നിന്ന ദേവതകളെ ദ്വാരപാലക ശരചന്ദ്രാനന പരിഹസിക്കുകയും അവസാനം മഹാവിഷ്ണു വാമനാവതാരം നടന്നതായ ബ്രഹ്മാണ്ഡമെന്നു സൂചിപ്പിച്ചപ്പോള്‍ ബ്രഹ്മാണ്ഡം മനസിലാക്കി കടത്തിവിടുന്നതാണ് സന്ദര്‍ഭം. ഇതില്‍നിന്നും കോടിക്കണക്കായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നുള്ള ആശയമാണു വ്യക്തമാക്കിയിരിക്കുന്നത്. അവയുടെ ആകൃതിയും ദൂരവും ഭാവവും ഇങ്ങനെയൊരു സംഭവമുണ്ടെന്നും ഗര്‍ഗമുനി വ്യക്തമാക്കുന്നു. ഈ വസ്തുത ശാസ്ത്രത്തെ ആകര്‍ഷകമായ കഥാശകലങ്ങളാല്‍ ഗര്‍ഗമുനി വ്യക്തമാക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശകര്‍ വിമര്‍ശിക്കുക അവരവിടെ എങ്ങനെപോയി,തുടങ്ങിയ കാര്യങ്ങളാണ്.
(തുടരും)

Tags: DevotionalHinduismLord Brahma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.