ന്യൂഡല്‍ഹി: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ് ഐ) സിനഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ സമിതി തീരുമാനങ്ങളെടുക്കുന്നത് സുപ്രീം കോടതി തടഞ്ഞു. അതേസമയം സമിതിയെ നിയോഗിച്ച നടപടി റദ്ദാക്കുന്നില്ലെന്ന് കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ചോ, ഭരണപരമായ കാര്യങ്ങളിലോ ഒരു തീരുമാനവും സമിതി കൈക്കൊള്ളാന്‍ പാടില്ലെന്ന് ബഞ്ച് വ്യക്തമാക്കി. ഹര്‍ജി ജൂലൈ അവസാനത്തേക്ക് പരിഗണനയ്ക്കായി മാറ്റി . സിനഡ് ഭാരവാഹികളെ തിരഞ്ഞെടുത്തതു റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ട്രഷറര്‍ വിമല്‍കുമാര്‍ സുകുമാരന്‍ അടക്കമുള്ളവര്‍ നല്കിയ പ്രത്യേക അനുമതി ഹര്‍ജിയില്‍ നോട്ടസയിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള ഭരണ ചുമലയാണ് മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് ആര്. ബാലസുബ്രഹ്മണ്യം, ജസ്റ്റിസ് വി.ഭാരതി ദാസന് എന്നിവര്‍ക്ക് മദ്രാസ് ഹൈക്കോടതി നല്‍കിയത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: