കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കളെന്ന് പരാതി.താമരശേരി ബസ്റ്റാന്റിന് സമീപമുളള ബേക്കറിയില്‍നിന്നാണ് ഇയാള്‍ ചോക്ലേറ്റ് വാങ്ങിയത്. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിപ്പെട്ടത്.
ചോക്ലേറ്റ് വാങ്ങി കവര്‍ മാറ്റി അകത്തെ അലൂമിനിയം ഫോയിലും പൊളിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. പാക്ക് ചെയ്തത് 2023 ഒക്ടോബര്‍ 16 ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എക്സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ് . പരാതിയെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.അധികൃതര്‍ കടയിലെത്തി സാമ്പിള്‍ ശേഖരിച്ചു. മിഠായിയുടെ സ്റ്റോക്ക് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: