ന്യൂഡല്‍ഹി: ഇക്കുറിയും ജനം തിരസ്കരിക്കുമെന്ന് ഉറപ്പായതോടെ പഴി മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുതുകില്‍ ചാരാന്‍ കോണ്‍ഗ്രസ്. അനാവശ്യമായ ആശങ്കകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി താക്കീതു നല്‍കിയതോടെയാണ് വോട്ടിംഗ് മെഷീനുകളെ വിട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചത്. എല്ലാ വോട്ടും ബിജെപിക്കു കിട്ടുംവിധം വോട്ടിംഗ് മെഷിന് സെറ്റു ചെയ്തുവച്ചിരിക്കുകയാണെന്നു വരെ തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. കോടതി വടിയെടുത്തതോടെയാണ് അതു നിറുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് തയ്യാറാകുന്നില്ലെന്നുമാണ് ഇപ്പോഴത്തെ ആരോപണം. കമ്മിഷന് രാജ്യത്തിന്റേതാണെന്നും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഏജന്റ് അല്ലെന്നും വരെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞുവച്ചു. പ്രചാരണത്തില്‍ മിതത്വം പാലിക്കണമെന്ന് കാട്ടി ബിജെപി അധ്യക്ഷനു നല്‍കിയതിനു സമാനമായ നിര്‍ദേശം കോണ്‍ഗ്രസ് പ്രസിഡന്റിനു നല്‍കിയത് എന്തിനാണെന്ന് പോലും പാവം സിംഗ്വിക്ക് മനസിലായില്ല. തെരഞ്ഞെടുപ്പ് കളത്തില്‍ എല്ലാവര്ക്കും തുല്യ അവസരമാണ് ലഭിക്കുന്നതെന്ന് കമ്മീഷന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
അതേ സമയം ഭരണഘടന അപകടത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും കമ്മിഷന് വ്യക്തമായ മുന്നറിയിപ്പ് നല്കി. ഭരണഘടനയോടുള്ള കൂറും പൂര്‍ണ്ണ വിശ്വാസവും വ്യക്തമാക്കിയാണ് എംപിമാരും എംഎല്‍എമാരും പ്രതിജ്ഞയെടുക്കുന്നത് .ആര്‍ക്കെങ്കിലും ഭരണഘടന റദ്ദാക്കാനോ വില്‍ക്കാനോ വലിച്ചുകീറാനോ സാധിക്കുമെന്ന് പറയുന്നത് വോട്ടര്‍മാരുടെ മനസ്സില്‍ ഭാവിയെ കുറിച്ചുള്ള ആശങ്കയുണ്ടാക്കുന്നതാണ് . അത് അരാജകത്വത്തില്‍ വഴി വയ്ക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: