ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രം ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ നിങ്ങളുടെ ലാഭത്തിലായ ബിസിനസ് ചില പ്രത്യേക വ്യക്തികള്‍ക്ക് വില്ക്കാന് നിര്‍ബന്ധിക്കുമായിരുന്നെന്ന് എയര്‍സെല്‍ കമ്പനിയുടെ ഉടമ. കോണ്‍ഗ്രസിന്റെ കേന്ദ്ര ഭരണകാലമായ 2004 മുതല്‍ 2014 വരെ സ്വന്തം പരിശ്രമം കൊണ്ട് വളര്‍ത്തിയെടുത്ത, തമിഴ്നാട്ടില്‍ ഏറ്റവും വലിയ മൊബൈല്‍ സേവനക്കമ്പനിയുടെ ഉടമ ചിന്നക്കണ്ണന്‍ ശിവശങ്കരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
“പക്ഷെ ഇന്ന് അങ്ങിനെയില്ല. നിങ്ങള്‍ക്ക് സ്വന്തം ബിസിനസ് എത്ര വേണമെങ്കിലും വളര്‍ത്താം. ആരും നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചെയ്യാം”. – മോദി ഭരിയ്ക്കുന്ന ഇന്ത്യയെ താരതമ്യം ചെയ്ത് കൊണ്ട് ചിന്നക്കണ്ണന്‍ ശിവശങ്കരന് പറഞ്ഞു.
ഫെബ്രുവരി 2018നാണ് സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം എയര്‍സെല്‍ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലത്തിനിടയ്ക്കാണ് 2011ല്‍ എയര്‍സെല്ലും മാക്സിസ് എന്ന കമ്പനിയും തമ്മില്‍ ബിസിനസ് ധാരണ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നുള്ള അതീവസമ്മര്‍ദ്ദം മൂലം മാക്സിസ് എന്ന കമ്പനിയുമായി ചിന്നക്കണ്ണന്‍ ശിവശങ്കരന് ബിസിനസ് ധാരണ ഉണ്ടാക്കേണ്ടി വരികയായിരുന്നു. അതുവരെ ശക്തമായി വിജയിച്ച് നിന്ന മൊബൈല്‍ സേവനക്കമ്പനിയായിരുന്നു തമിഴ്നാട് ആധാരമായ എയര്‍സെല്‍. “അന്ന് മാക്സിസുമായുള്ള ധാരണയില്‍ എനിക്ക് വെറും 3400 കോടി രൂപ മാത്രമാണ് ലാഭം നേടാന്‍ സാധിച്ചത്. നേരെ മറിച്ച്, അന്ന് എടി ആന്റ് ടി എന്ന അമേരിക്കന്‍ ടെലികോം കമ്പനിയും എയര്‍സെല്ലിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എടി ആന്റ് ടി എന്ന കമ്പനിക്കാണ് ഞാന്‍ എന്റെ എയര്‍സെല്‍ വിറ്റിരുന്നതെങ്കില്‍ എനിക്ക് 66400 കോടി ഉണ്ടാക്കാന്‍ സാധിച്ചേനെ”. – ശിവശങ്കരന് പറഞ്ഞു.
“ഇന്ന് ഇവിടെ ഉള്ളത് ഒരു സ്വതന്ത്ര ഇന്ത്യയാണ്. കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ആള്‍ക്ക് ഇന്ന് നമുക്ക് കമ്പനി വില്ക്കാന് സ്വാതന്ത്ര്യമുണ്ട്. അന്ന് കോണ്‍ഗ്രസ് കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ആള്‍ക്ക് വില്ക്കാന് അനുവദിക്കണമായിരുന്നു. അതിന് പകരം അവര്‍ പറഞ്ഞ വ്യക്തിക്ക് ബിസിനസ് വില്‍ക്കേണ്ടിവന്നു”-ചിന്നക്കണ്ണന്‍ ശിവശങ്കരന് പറഞ്ഞു.
ശിവശങ്കരന്റെ ബിസിനസിലേക്കുള്ള കടന്നുവരവും വളര്‍ച്ചയും
റോബര്‍ട്ട് അമൃതരാജ് എന്ന വ്യക്തിയില്‍ നിന്നും സ്റ്റെര്‍ലിങ്ങ് കംപ്യൂട്ടേഴ്സ് 1985ല്‍ വാങ്ങിയതോടെയാണ് ചിന്നക്കണ്ണന്‍ ശിവശങ്കരന്റെ വ്യവസായസംരംഭകനെന്ന യാത്ര ആരംഭിക്കുന്നത്. അന്ന് 33,000 രൂപയ്ക്ക് കൈപൊള്ളാത്ത വിലയ്ക്ക് ഇടത്തരക്കാരന് കംപ്യൂട്ടറുകള്‍ വില്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. വന്‍ബ്രാന്‍ഡുകള്‍ അന്ന് 80,000 രൂപയ്ക്ക് കംപ്യൂട്ടറുകള്‍ വിറ്റപ്പോഴാണിത്. ഈ സംരംഭം സ്റ്റെര്‍ലിങ്ങിനെ ഇന്ത്യയിലെ മൂന്ന് മികച്ച കംപ്യൂട്ടര്‍ കമ്പനികളില്‍ ഒന്നാക്കി മാറ്റി. സുനില്‍ മിത്തലിന്റെ ഭാരതിഎയര്‍ടെല്ലില്‍ 1997ല്‍ 10 ശതമാനം ഓഹരികള്‍ ശിവശങ്കരന് വാങ്ങി. എന്നാല്‍ കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കിയില്ല. ഇതേ തുടര്‍ന്ന് ശിവശങ്കരന് തന്റെ ഓഹരികള്‍ നഷ്ടത്തിന് സുനില്‍ മിത്തലിന് വിറ്റു. പിന്നീട് അദ്ദേഹം പ്രതിസന്ധിയിലായ എന്റോണ്‍ ഇന്ത്യയുടെ എനര്‍ജി ബിസിനസ് വിലയ്ക്ക് വാങ്ങി.
മാക്സിസുമായി കരാറുണ്ടാക്കിയത് പി.ചിദംബരം?
ശിവശങ്കരന്റെ ഈ ആരോപണത്തോടെ വെട്ടിലാവുക പി.ചിദംബരമാണ്. 3500 കോടിയുടെ എയര്‍സെല്‍-മാക്സിസ് കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരവും മകന് കാര്‍ത്തി ചിദംബരവും ആണെന്ന് പറയപ്പെടുന്നു. എന്നാല്‍ ചിദംബരം ഈ ആരോപണം നിഷേധിക്കുകയും
തന്നെ വേട്ടയാടുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. കാര്‍ത്തി ചിദംബരത്തിന്റെ അക്കൗണ്ടന്റ് ഭാസ്കര്‍ രാമനും ഈ കേസില്‍ കൂട്ടുപ്രതിയാണ്. മലേഷ്യന്‍ കമ്പനിയായിരുന്നു മാക്സിസ് കമ്മ്യൂണിക്കേഷന്‍സ്. ഈ വിദേശക്കമ്പനിക്ക് ഇന്ത്യയിലെ കമ്പനിയെ വിലക്കെടുക്കാന്‍ വേണ്ട രീതിയില്‍ നിയമപരമായ പഴുതുകള്‍ ഉണ്ടാക്കിയത് അന്ന് ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്രധനമന്ത്രി ചിദംബരമാണ്. മാക്സിസ് എയര്‍സെല്ലിനെ വാങ്ങുന്ന ഡീലില്‍ മകന് കാര്‍ത്തി ചിദംബരത്തിന് കൈക്കൂലിയായി വലിയൊരു തുക നല്‍കിയിരുന്നു. മാക്സിസിന് എയര്‍സെല്ലില്‍ പണം നിക്ഷേപിക്കാന്‍ വേണ്ട അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വരേണ്ടതിന് പകരം അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ ഓഫീസില്‍ നിന്നാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: