ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിനുള്ളിൽ കാണ്ടാമൃഗ വേട്ടയിൽ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലെ ഏകോപിത ഓപ്പറേഷനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പും പോലീസും ചേർന്ന് ചൊവ്വാഴ്ച മുതൽ ഇരു ജില്ലകളിലും സംയുക്ത ഓപ്പറേഷൻ നടത്തിയതായി പാർക്ക് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരിലാൽ ചൗധരി എന്നറിയപ്പെടുന്ന അമർ ചൗധരിയെയാണ് മെയ് 21 ന് ബൊക്കാഖാട്ട് പട്ടണത്തിലേക്കുള്ള യാത്രാമധ്യേ ജുഗൽ അതി ഗ്രാമത്തിൽ നിന്ന് പിടികൂടിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഗോലാഘട്ട് ജില്ലയിലെ പലാഷ്ഗുരി ഗ്രാമത്തിൽ കാണ്ടാമൃഗങ്ങളുടെ കൊമ്പിനെ കച്ചവടം ചെയ്യാനുള്ള പദ്ധതികൾ ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: