തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാനത്ത് പുതിയ ഉത്തരവിറങ്ങി. ഇതനുസരിച്ച് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. രണ്ട് എംവിഐമാര്‍ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ വരെ നടത്താം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂളുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്.
ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് 40 ടെസ്റ്റുകളാണ് ഒരു ദിവസം നടത്താനാകുന്നത്. 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, പഠനാവശ്യം ഉള്‍പ്പെടെ വിദേശത്തു പോകേണ്ടുന്നവരോ വിദേശത്തുനിന്ന് അവധിക്ക് വന്ന് മടങ്ങിപ്പോകേണ്ടവരോ അഞ്ചു പേര്‍ എന്ന രീതിയിലാണ് ടെസ്റ്റ് നടത്തേണ്ടത്.
വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീ ടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് അവസരം നല്കണം. ടെസ്റ്റിന് എത്തുന്നവര്‍ക്ക് മോട്ടോര്‍ വാഹന ചട്ടം അനുശാസിക്കുന്ന നിയമങ്ങളെക്കുറിച്ച് ശരിയായ അറിവുണ്ടെന്ന് പരിശോധകര്‍ ഉറപ്പുവരുത്തം. ഗ്രൗണ്ട് ടെസ്റ്റിനു ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകള്‍ നിയമക്രമം പാലിച്ച് റോഡില്‍ത്തന്നെ നടത്തണം. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനായി ഉപയോഗിക്കുന്ന ടെസ്റ്റിങ് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുന്നത് പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഓരോ ഡ്രൈവിങ് സ്‌കൂളിനും യോഗ്യതയുള്ള ഒരു ഡ്രൈവിങ് ഇന്‍സ്പക്ടര്‍ ഉണ്ടെന്നും ടെസ്റ്റിനു അപേക്ഷകര്‍ ഹാജരാക്കുമ്പോള്‍ സാന്നിധ്യമുണ്ടെന്നും ഉറപ്പാക്കണം. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവല്‍ ക്ലച്ച്, ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന രീതി തുടരാം.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തണം. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ സ്ഥാപിക്കണം. ഏറെ പരാതിയുള്ള ഡ്രൈവിങ് ടെസ്റ്റ് ഫീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: