Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാവാഹന്‍ ആപ്പ് തടസമാകുന്നു; ഫിറ്റ്‌നസ് ലഭിക്കാതെ സ്‌കൂള്‍ ബസുകള്‍

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
May 24, 2024, 02:08 am IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിദ്യാവാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകാതെ സ്‌കൂള്‍ ബസുകള്‍. യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്താത്ത വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നിലപാടെടുത്തതോടെ നിരവധി കുട്ടികള്‍ക്ക് വാഹന സൗകര്യം നിഷേധിക്കപ്പെടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. മോട്ടോര്‍ വാഹന വകുപ്പ് നിലപാടു കടുപ്പിച്ചതോടെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനും സാധിക്കുന്നില്ല. സെര്‍വര്‍ തകരാറാകുന്നതാണ് പ്രശ്‌നമെന്നും ശേഷി വര്‍ധിപ്പിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍.

ആപ്പില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ച് നിരവധി വാഹനങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തിരിച്ചയച്ചത്. സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് സുരക്ഷാ മിത്ര സോഫ്റ്റ് വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ നിജപ്പെടുത്തിയ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് വിദ്യാവാഹന്‍ ആപ്പില്‍ കുട്ടികളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയാലേ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാനാകൂ. നടപടികളെല്ലാം പൂര്‍ത്തിയായാലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫിറ്റ്‌നസ് ടെസ്റ്റ്.

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ഇനി 28നും 31നും മാത്രമാണ് ടെസ്റ്റുണ്ടാകുക. ഫിറ്റ്‌നസ് നേടാനായില്ലെങ്കില്‍ മൂന്നിനു സ്‌കൂള്‍ തുറക്കുമ്പോള്‍ മുതല്‍ പല ബസുകളും ഓടിക്കാനാകില്ല.

സ്‌കൂള്‍ ബസില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളുകള്‍ക്ക് രണ്ടു വര്‍ഷം മുമ്പുതന്നെ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയവര്‍ക്കും ആപ്പ് പ്രവര്‍ത്തനരഹിതമാണെന്നാക്ഷേപമുണ്ട്. യാത്രയ്‌ക്കിടെ കുട്ടികള്‍ എവിടെയാണെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാനാകുമെന്നായിരുന്നു ആപ്പ് അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ സേവനങ്ങളൊന്നും ലഭ്യമല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കൂടാതെ സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ തുടങ്ങിയാലേ സ്‌കൂള്‍ ബസില്‍ പോകുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാകൂ.

അപ്രായോഗികം: കെപിഎസ്എംഎ

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ ലിസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്.

ജൂണ്‍ മൂന്ന് മുതല്‍ ആഗസ്ത് വരെ പുതിയ കുട്ടികളെത്താന്‍ സാധ്യതയുണ്ട്. അപ്പോള്‍ കുട്ടികളുടെ എണ്ണം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരസിക്കുന്നതു ന്യായീകരിക്കാനാകില്ല. സര്‍ക്കാര്‍ പിടിവാശിയില്‍ നിന്നു മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: keralafitness certificateKerala Motor Vehicle DepatmentVidyavahan app crashesSchool buses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.