ന്യൂദല്‍ഹി: വികസിതഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ നരേന്ദ്ര മോദിയുടെ തുടര്‍ഭരണം അനിവാര്യമെന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് കേരള സെല്‍ ഈസ്റ്റ്ദല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറക്കും. രാജ്യത്ത് നാനൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തും. ഈ തെരഞ്ഞെടുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്.
ഉത്പാദനരംഗത്തും കാര്‍ഷികമേഖലയിലും നാം ഒന്നാമതാകും. ചന്ദ്രയാനും മംഗള്‍യാനും ആദിത്യയാനും പൂര്‍ത്തികരിക്കും. കേരളത്തെ അഴിമതിയില്‍ നിന്നും അക്രമത്തില്‍നിന്നും രക്ഷിക്കാന്‍ കൂടിയാണ് തെരഞ്ഞെടുപ്പെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍, ടി.എസ്. അനില്‍, സി.ഡി. സുനില്‍, ആര്‍.കെ. ജഗദീഷ്, പ്രസന്നന്‍പിള്ള, എ.കെ. ബാലകൃഷ്ണന്‍, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: