ന്യൂഡല്‍ഹി: നൈറ്റ് വിഷന്‍ ഗോഗിള്‍ (എന്‍വിജി) ഉപയോഗിച്ച് വിജയകരമായി വിമാനം ലാന്‍ഡ് ചെയ്ത് ഇന്ത്യന്‍ എയര്‍ഫോഴ്സ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കുന്നത്. കിഴക്കന്‍ മേഖലയിലെ ആധുനിക ലാന്‍ഡിംഗ് ഗ്രൗണ്ടിലായിരുന്നു പരീക്ഷണം.
നൈറ്റ് വിഷന്‍ ഗോഗിള്‍സിന്റെ സഹായത്തോടെ ഐഎഎഫ് സി130ജെ എയര്‍ക്രാഫിന്റെ ലാന്‍ഡിംഗ് നടത്തിയതായി വ്യോമസേന ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡിഷ, ജാര്‍ഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവയാണ് വ്യോമസേനയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. ചൈന, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര്, ബംഗഌദേശ് എന്നീ രാജ്യങ്ങളുമായി 6300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യാന്തര അതിര്‍ത്തിയുടെ സംരക്ഷണത്തിനും വ്യോമസേന മേല്‍നോട്ടം വഹിക്കുന്നു.
എന്‍വിജി സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തില്‍ സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് വ്യോമസേന വ്യക്തമാക്കുന്നു. രാത്രികാല ദൗത്യങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനുള്ള സേനയുടെ കഴിവും ഇത് വര്‍ദ്ധിപ്പിക്കുന്നതായി അധികൃതര്‍ പറയുന്നു.
Achieving another significant milestone, an #IAF C-130J aircraft carried out a successful Night Vision Goggles aided landing at an Advanced Landing Ground in the Eastern sector.#IAF continues to expand capabilities, reinforcing commitment to safeguard nation's sovereignty by… pic.twitter.com/nMAbDnWPhR
— Indian Air Force (@IAF_MCC) May 23, 2024
കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ സി130ജെ വിമാനം വിജയകരമായി രാത്രി ലാന്‍ഡിംഗ് നടത്തിയിരുന്നു. ലഡാക്ക് മേഖലയിലെ നിയന്ത്രണരേഖയ്ക്ക് (എല്‍ഒസി) സമീപം സ്ഥിതി ചെയ്യുന്ന എയര്‍സ്ട്രിപ്പില്‍ ഇത്തരമൊരു ഓപ്പറേഷന് ആദ്യമായിട്ടായിരുന്നു വ്യോമസേന നടത്തിയത്.
ഈ ഓപ്പറേഷന് ഐഎഎഫിന്റെ കഴിവുകള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും ‘ പ്രവര്‍ത്തന വ്യാപ്തിയും പ്രതിരോധ തയ്യാറെടുപ്പും വര്‍ദ്ധിപ്പിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്,’ഹര് കാം ദേശ് കേ നാം, വ്യോമസേനയുടെ എക്സില്‍ അവര്‍ കുറിച്ചു.
കാര്‍ഗില്‍, ശ്രീനഗര്‍, ജമ്മു കാശ്മീര്‍ എന്നീ സ്ഥലങ്ങളിലൂടെ പൊതുജനങ്ങളുടെ ആവശ്യത്തിനായി കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് എഎന്‍ 32 മള്‍ട്ടി പര്‍പ്പസ് ട്രാന്‍സ്പോര്‍ട്ട് വിമാനം വ്യോമസേന പറത്തിയിരുന്നെങ്കിലും കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിംഗ് സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.1962ലെ ഇന്ത്യചൈന യുദ്ധകാലത്ത് വ്യോമസേനയുടെ 43 സ്ക്വാഡ്രണിന്റെ എഎന്‍12 വിമാനങ്ങള്‍ കാര്‍ഗില്‍, ലേ, ലഡാക്കിലെ തോയിസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: