Kerala

ഐടി പാർക്കുകളിൽ മദ്യം ഈ വർഷം; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം, ലൈസൻസ് ഫീസ് 20 ലക്ഷം

Published by

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള സർക്കാർ നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ലൈസൻസ് നൽകുന്നതിന് ചില പുതിയ നിർദേശങ്ങൾ നിയമസഭ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. എക്സൈസ്-നിയമവകുപ്പുകൾ ചർച്ച നടത്തിയ ശേഷം പ്രത്യേക ചട്ടങ്ങൾ പുറത്തിറക്കും

ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകാനാണ് തീരുമാനം. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും. ക്ലബ്ബ് മാതൃകയിലായിരിക്കും പ്രവർത്തനം. ക്ലബ് അനുവദിക്കുമ്പോൾ നിയന്ത്രണച്ചുമതല ഡെവലപ്പർക്കോ കോ-ഡെവലപ്പർക്കോ ആകാമെന്നാണ് എക്സൈസ് ശുപാർശ.

മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടും. ഇത് സാംസ്കാരിക നാശത്തിന് വഴി വഴിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by