തിരുവനന്തപുരം: കെഎസ്ഇബിയിലും ആരോഗ്യവകുപ്പിലും വ്യവസായത്തിലും സെക്രട്ടറി തലത്തില്‍ മാറ്റം. ബിജു പ്രഭാകറിനെ പുതിയ കെഎസ്ഇബി ഡയറക്ടറായി നിയമിച്ചു.
ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ സ്ഥാനം ബിജു പ്രഭാകര്‍ തുടരും. ഗുരുവായൂര്‍ കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വങ്ങളുടെ കമ്മിഷണര്‍ ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. കെഎസ്ഇബി എംഡി ആയിരുന്ന രാജന് ഖൊബ്രഗഡയെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും നിയമിച്ചു. ആരോഗ്യ സെക്രട്ടറി മുഹമ്മദ് ഹനീഫയാണ് വ്യവസായ സെക്രട്ടറി. തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ. വാസുകിക്ക് നോര്‍ക്കയുടെ അധിക ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക