കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകേണ്ടതുണ്ട്. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിന് മുന്നോടിയായാണ് നടപടി.
2016 ഏപ്രിൽ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. 110 പേരുടെ ജീവനാട് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലൂടെ നഷ്ടമായത്. എഴുന്നൂറോളം പേർക്ക് പരുക്കേറ്റു. മനുഷ്യനിർമിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ. കളക്ടറുടെ ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇവരിൽ 44 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുമാണുള്ളത്. ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം 30 ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്. വിചാരണ കോടതി ജഡ്ജിയെ ഹൈക്കോടതി തീരുമാനിച്ച ശേഷം പ്രത്യേക കോടതിയിൽ വിചാരണ ഉടൻ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: