ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലാണ് 25ന് വോട്ടെടുപ്പ് നടക്കുക. ദല്‍ഹിയിലെ ഏഴ്, ബിഹാര്‍ എട്ട്, ഹരിയാന 10, ജമ്മുകശ്മീര്‍ ഒന്ന്, ഒഡീഷ ആറ്, ഉത്തര്‍പ്രദേശ് 14, ബംഗാള്‍ എട്ടും മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. 889 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്രപ്രധാന്‍(സംബല്‍പൂര്‍), റാവു ഇന്ദര്‍ജിത് സിങ് (ഗുഡ്ഗാവ്), ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍(കര്‍ണാല്‍), മുന്‍ കേന്ദ്രമന്ത്രി മനേകഗാന്ധി (സുല്‍ത്താന്‍പൂര്‍), ദേശീയ വക്താവ് സംബിത് പത്ര(പുരി), മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് (ന്യൂദല്‍ഹി), മനോജ് തിവാരി (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), നവീന്‍ ജിന്‍ഡാല്‍ (കുരുക്ഷേത്ര) എന്നിവരാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ ബിജെപി നേതാക്കള്‍. കനയ്യകുമാര്‍ (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), മെഹബൂബ മുഫ്തി(അനന്തനാഗ്- രജൗരി) എന്നിവര്‍ മറ്റുപ്രമുഖരാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തെ വികസനമാണ് പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബിജെപി ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍, മദ്യനയ അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറസ്റ്റിലായതോടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം അഴിമതിയായി.
ഇതെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക ഈ ഘട്ടത്തിലെ വോട്ടെടുപ്പിലാണ്. ഇടക്കാല ജാമ്യം ലഭിച്ച് അരവിന്ദ് കേജ്രിവാള്‍ പുറത്തിറങ്ങിയത് മുതലെടുക്കാമെന്ന് കരുതിയ ആപ്പിനും ഇന്‍ഡി സഖ്യത്തിനും സ്വന്തം പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാള്‍ കേജ്രിവാളിന്റെ ഔദ്യേഗിക വസതിയില്‍വെച്ച് അക്രമിക്കപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി.
ഇതുണ്ടണ്ടാക്കിയ ആഘാതം ചെറുതല്ല. അക്രമിയെ സംരക്ഷിക്കുന്നതിനൊപ്പം സ്വാതി മാലിവാളിനെ തള്ളിപ്പറഞ്ഞതിലൂടെ ആപ്പിന്റെ സ്ത്രീ വിരുദ്ധത ഒരിക്കല്‍ കൂടി ബിജെപിക്ക് ചര്‍ച്ചയാക്കാനായി. സംഭവത്തില്‍ ഇന്‍ഡി സഖ്യകക്ഷികള്‍ മൗനം പാലിച്ചതും ഉപയോഗപ്പെടുത്താന്‍ ബിജെപിക്കായി. ഇതെല്ലാം ഈ ഘട്ടത്തിലെ വോട്ടെടുപ്പിനെ സ്വാധീനിക്കും.
സംസ്ഥാനം, മണ്ഡലത്തിന്റെ പേര് എന്ന ക്രമത്തില്‍- ബിഹാര്‍: വാല്‍മീകി നഗര്‍, പശ്ചിമ ചമ്പാരന്‍, പൂര്‍വി ചമ്പാരന്‍, ഷിയോഹര്‍, വൈശാലി, ഗോപാല്‍ഗഞ്ച് (എസ്‌സി), സിവാന്‍, മഹാരാജ്ഗഞ്ച്. ദല്‍ഹി: ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി, ഈസ്റ്റ് ദല്‍ഹി, ന്യൂദല്‍ഹി, നോര്‍ത്ത് വെസ്റ്റ് ദല്‍ഹി, സൗത്ത് ദല്‍ഹി. ഹരിയാന: അംബാല, കുരുക്ഷേത്ര, സിര്‍സ, ഹിസാര്‍, കര്‍ണാല്‍, സോനിപത്, റോഹ്തക്, ഭിവാനി- മഹേന്ദ്രഗഡ്, ഗുഡ്ഗാവ്, ഫരീദാബാദ്. ജമ്മുകശ്മീര്‍: അനന്തനാഗ്- രജൗരി.
ഒഡീഷ: ഭുവനേശ്വര്‍, പുരി, ധേന്‍കനല്‍, കിയോഞ്ജര്‍, കട്ടക്ക്, സംബല്‍പൂര്‍. ഉത്തര്‍പ്രദേശ്: സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, ഫുല്‍പൂര്‍, അലഹബാദ്, അംബേദ്കര്‍ നഗര്‍, ശ്രാവസ്തി, ഡോമ്രിയഗഞ്ച്, ബസ്തി, സന്ത് കബീര്‍ നഗര്‍, ലാല്‍ഗഞ്ച്, അസംഗഡ്, ജൗന്‍പൂര്‍, മച്ലിഷഹര്‍, ഭദോഹി. പശ്ചിമബംഗാള്‍: തംലുക്ക്, കാന്തി, ഘട്ടല്‍, ഝാര്‍ഗ്രാം, മേദിനിപൂര്‍, പുരുലിയ, ബങ്കുര, ബിഷ്ണുപൂര്‍. ഝാര്‍ഖണ്ഡ്: ഗിരിദിഹ്, ധന്‍ബാദ്, റാഞ്ചി, ജംഷഡ്പൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: