ഇടുക്കി: മൂന്നാർ പെരിയവരെ ലോവർ ഡിവിഷനിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കൾ ചത്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. പശുക്കളെ മേയാൻ വിട്ട വേളയിലായിരുന്നു ആക്രമണം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: