അപ്പോളോ ടയേഴ്സിന്റെ ഓഹരികള്‍ വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഓഹരി വിലയില്‍ ആറ് ശതമാനം കയറ്റം. 482 രൂപയുണ്ടായിരുന്ന ഓഹരി വില 503 രൂപയിലേക്ക് ഉയര്‍ന്നു. പക്ഷെ വിപണി ഇടപാട് അവസാനിക്കുമ്പോള്‍ ഓഹരി വില 491 രൂപയിലേക്ക് താഴ്ന്നു.
രാവിലെയായിരുന്നു അപ്പോളോ ടയേഴ്സിന്റെ ഓഹരികള്‍ വലിയ തോതില്‍ കൈമാറ്റം ചെയ്യപ്പെട്ടതായി വാര്‍ത്ത വരുന്നത്. ഏകദേശം 3.54 ശതമാനം ഓഹരികള്‍ വൈറ്റ് ഐറിസ് എന്ന കമ്പനി വിറ്റു എന്നായിരുന്നു വാര്‍ത്ത. വാര്‍ബര്‍ഗ് പിന്‍കസ് എന്ന വിദേശ കമ്പനിയുടെ ഉപകമ്പനിയാണ് വൈറ്റ് ഐറിസ്. ഇത് ഏകദേശം 1041 കോടി രൂപയ്ക്കാണ് മറ്റൊരു കമ്പനി വാങ്ങിയത്.
ബ്ലോക്ക് ഡീല്‍ നടത്തി എന്ന വാര്‍ത്ത പരന്നതോടെയാണ് പൊടുന്നനെ ഓഹരിവിലയില്‍ വന്‍ കയറ്റം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: