അഹമ്മദാബാദ് : ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു രാജസ്ഥാനെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി പവര്‍പ്ലേയില്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകളുമായി രാജസ്ഥാന് ബൗളര്‍മാര്‍ പിടിമുറുക്കി.
അവസാന ഓവറുകളില്‍ മഹിപാല്‍ ലോംറോര്‍ നന്നായി ബാറ്റുവീശിയതോടെയാണ് ടീം 172 റണ്‍സിലേക്ക് എത്തിയത്.
ബെംഗളൂരു ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്യാച്ചിലൂടെ റോവ്മന്‍ പവല്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കിയത്. ട്രെന്റ് ബോള്‍ട്ടിനാണ് വിക്കറ്റ്.17 റണ്‍സ് ഫാഫ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 37 റണ്‍സ് നേടി.പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് നേടി.
വിരാട് കോഹ് ലി 33 റണ്‍സെടുത്ത് പുറത്തായി.പത്തോവര്‍ അവസാനിക്കുമ്പോള്‍ ആര്‍സിബി രണ്ട് വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലായിരുന്നു.
11ാം ഓവറില്‍ രജത് പടിദാറിന്റെ ക്യാച്ച് ധ്രുവ ജുറേല്‍ നഷ്ടപ്പെടുത്തിയത് രാജസ്ഥാന് തിരിച്ചടിയായി. ഗ്രീനും പടിദാറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിചേര്‍ത്തു.27 റണ്‍സ് നേടിയ ഗ്രീനിന്റെ വിക്കറ്റ് അശ്വിന് നേടി. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയും അശ്വിന് മടക്കിയയച്ചു. അശ്വിന് വെറും 19 റണ്‍സ് വിട്ട് നല്കി രണ്ട് വിക്കറ്റാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: