തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത് മൂലമാണെന്ന് അമ്മ പവിത്ര റഞ്ഞു.
കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. അന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നുവെങ്കില്‍ ജീവനോടെ കിട്ടിയേനെ- പവിത്ര പറഞ്ഞു.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് പവിത്ര പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭത്തില്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്കി. ആരോഗ്യ മന്ത്രിയും ഒരു അമ്മയല്ലേയെന്നും അവര്‍ക്ക് ഒരു അമ്മയുടെ വേദന മനസിലാകുമെന്നാണ് കരുതുന്നതെന്നും പവിത്ര പറഞ്ഞു.
ഈ മാസം 16 ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ സ്കാനിംഗിലെ തകരാര്‍ കണ്ടെത്തി ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തിരുന്നെങ്കില്‍ കുഞ്ഞ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. ഒമ്പത്് മാസം വയറ്റില്‍ ചുമന്നിട്ട് കുഞ്ഞില്ലാതെ വീട്ടില്‍ പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് കാരണം ഡോക്ടറാണെന്ന് പവിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: