കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാനത്ത് 2010 ന് ശേഷം നല്കിയ എല്ലാ മറ്റ് പിന്നാക്ക വിഭാഗ സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കി.
കോടതി വിധിയിലൂടെ അഞ്ച് ലക്ഷത്തോളം ഒബിസി സര്‍ട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി.
പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗങ്ങള്‍ (പട്ടികജാതി, പട്ടികവര്‍ഗം ഒഴികെ) നിയമത്തിന് കീഴിലുള്ള ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതി റദ്ദാക്കി.
അതേ സമയം വിധി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിധി മറികടക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞ
പ്രതികരിക്കാൻ ഇവിടെ എഴുതുക: