കൊളംബൊ : നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദില്‍ പിടിയിലായ സംഭവത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തില്‍ നിന്ന് ശ്രീലങ്ക വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കന്‍ പൊതുസുരക്ഷാ മന്ത്രി തിരന്‍ അലൈസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്‌ദേഹം പറഞ്ഞു.
ശ്രീലങ്കക്കാരായ മുഹമ്മദ് നുസ്രത്ത് (33), മുഹമ്മദ് ഫാരിഷ് (35), മുഹമ്മദ് നഫ്രാന്‍ (27), മുഹമ്മദ് റഷ്ദീന്‍ (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന്് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. സിറ്റി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് സംഭവം. ജൂതന്മാരെയും ക്രിസ്ത്യാനികളെയും ബിജെപി, ആര്‍എസ്എസ് നേതാക്കളെയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണത്തിന് പ്രതികള്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്.
പാകിസ്ഥാനില്‍ കഴിയുന്ന ഐഎസ് ഭീകരന്‍ അബുവുമായി നാല് പേരും സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. അബുവിന്റെ പ്രേരണയിലാണ് ഇന്ത്യയില്‍ ആക്രമണത്തിന് അറസ്റ്റിലായവര്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: