ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ഇന്ത്യയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 യുടെ (എല്‍വിഎം 3) വന്‍തോതിലുള്ള ഉല്പാദനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു. വാണിജ്യ വിക്ഷേപണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്കൊപ്പം വരുംവര്‍ഷങ്ങളില്‍ ലോഞ്ച് വെഹിക്കിളിന്റെ ഉല്പാദനവും വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ബഹിരാകാശ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്ത ബഹിരാകാശ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കുറഞ്ഞ ചെലവില്‍ വലിയ ഉപഗ്രഹങ്ങള്‍ വിക്ഷപിക്കാനുള്ള ഇന്ത്യയുടെ കരുത്ത് തെളിയിക്കപ്പെട്ടതോടെ ലോക വ്യാപകമായി സ്വകാര്യ സംരംഭകര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ സഹായം തേടുന്നുണ്ട്. ഈ അവസരം മുതലെടുക്കുകയാണ് പുതിയ നീക്കത്തിനു പിന്നില്‍. ഇതുവരെയുള്ള ഏഴ് ലോഞ്ചുകള്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ ഈ സേവനങ്ങളുടെ ആഗോളവിപണി പിടിച്ചെടുക്കാന്‍ എല്‍വിഎം 3 യ്ക്ക് സാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ചാന്ദ്രയാത്ര നടത്തിയ മറ്റ് മൂന്ന് രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയുണ്ട്. ഇന്ത്യക്ക് മുമ്പ് അമേരിക്ക, മുന്‍ യുഎസ്എസ്ആര്‍, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
2022-ല്‍, അഞ്ച് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകളുടെ (പിഎസ്എല്‍വി) നിര്‍മ്മാണത്തിനായി എച്ച്എഎല്ലുമായും എല്‍ ആന്‍ഡ് ടി കണ്‍സോര്‍ഷ്യവുമായും എന്‍എസ്ഐഎല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: