പാലക്കാട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനിടയിൽ പുലിയ മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റിയിരുന്നു. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയത്.
ഏറെ നേരെ കമ്പിയിൽ കുടുങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരിക്കാമെന്നാണ് അനുമാനിക്കുന്നത്. നാളെ പോസ്റ്റുമോർട്ടം നടത്താനാണ് തീരുമാനം. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മയക്കുവെടി വച്ചെങ്കിലും പുലിയുടെ ശരീരത്തിൽ തട്ട് പുറത്തേയ്‌ക്ക് തെറിച്ചു പോവുകയായിരുന്നു. അതിനാൽ അല്പം മാത്രം മരുന്നേ പുലിയുടെ ശരീരത്തിൽ ഇറങ്ങിയിരുന്നുള്ളൂ.
മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പുലി അക്രമാസക്തയായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി വന്യമൃശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: