തൃശൂർ: തൃശ്ശൂരിൽ വൻ രാസലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന കാസർഗോഡ് സ്വദേശി നജീബ് ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് പിടികൂടിയത്.
അതേസമയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവുമായി എക്സൈസ് സർക്കുലർ പുറത്തിറങ്ങി. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്പെക്ടർമാർ സ്കൂളുകൾ സന്ദർശിക്കാനാണ് നിർദേശം. ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: