ലഖ്നൗ: ഇന്‍ഡി മുന്നണി തെരഞ്ഞെടുപ്പ് റാലിയില്‍ തമ്മിലടി. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് എസ്പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.
കസേരകളും കൊടിക്കമ്പുകളും വലിച്ചെറിഞ്ഞാണ് ഏറ്റുമുട്ടിയത്. അസംഗഡിലെ സാറായ് മീറില്‍ ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥി പപ്പു നിഷാദിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെയായതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
സുരക്ഷാസംവിധാനങ്ങളെല്ലാം തകര്‍ത്ത് അഖിലേഷ് യാദവിന്റെ കാറിന്റയടുത്തുവരെ പ്രവര്‍ത്തകര്‍ എത്തി. പോലീസ് പണിപ്പെട്ടാണ് അഖിലേഷിനെ രക്ഷിച്ച് കാറിലെത്തിച്ചത്.
സന്ത് കബീര്‍ നഗര്‍ റാലിയിലും എസ്പിയുടെ റാലിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാഹുലും അഖിലേഷ് യാദവും പങ്കെടുത്ത റാലിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
വളരെ പണിപ്പെട്ടാണ് അന്ന് ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്. റാലികളില്‍ സംഘര്‍ഷം നിത്യസംഭവമാകുന്നത് അഖിലേഷിനും സമാജ്വാദി പാര്‍ട്ടിക്കും വലിയ തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: