തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ നോമിനികളായ അധ്യാപകര്‍ നല്കിയ നാമനിര്‍ദേശപത്രിക തള്ളിയ നടപടി റദ്ദാക്കി. രണ്ട് അധ്യാപകരുടെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ച് എത്രയും പെട്ടെന്ന് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്താനും ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് രാജ്ഭവന് ഉത്തരവിറക്കി.
യൂണിവേഴ്സിറ്റി അദ്ധ്യാപകരായ പ്രൊഫ.പി. രവീന്ദ്രന് പ്രൊഫ.ടി.എം.വാസുദേവന്‍ എന്നിവരുടെ പത്രികകള്‍ റിട്ടേണിങ് ഓഫീസറായ രജിസ്ട്രാര്‍ തള്ളി. വൈസ് ചാന്‍സലര്‍ രജിസ്ട്രാറുടെ നടപടിക്ക് അംഗീകാരവും നല്കി. ഈ നടപടികളാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ റദ്ദു ചെയ്തത്.
നാമനിര്‍ദേശ പത്രിക ചട്ടം ലംഘിച്ച് തള്ളിയെന്ന പരാതി ലഭിച്ചതോടെ ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ആ ഉത്തരവും ഗവര്‍ണര്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: