ശനിയാഴ്ച നടന്ന അവധിവ്യാപാരം ഉണ്ടാക്കിയ നേട്ടം മുന്നോട്ക് കൊണ്ടുപോകാന്‍ പക്ഷെ ചൊവ്വാഴ്ച വിപണിക്കായില്ല. സെന്‍സെക്സ് 52 പോയിന്റ് നഷ്ടത്തില്‍ 73,953ലും നിഫ്റ്റി 27 പോയിന്റ് നേട്ടമുണ്ടാക്കി 22,529ലും എത്തി.
എന്തായാലും ബിജെപി വിജയിക്കുമെന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ വരും ദിവസങ്ങളില്‍ വിപണി കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിഫ്റ്റി ബുധനാഴ്ച 22,600ന് മുകളിലേക്ക് ഉയരുകയാണെങ്കില്‍ 22,800വരെ ഉയരുമെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു. അതേ സമയം 22,400ലും 22,500ലും നിഫ്റ്റിക്ക് നല്ല സപ്പോര്‍ട്ടും ഉണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ ഭയപ്പെടാനില്ല.
വിദേശ ധനകാര്യസ്ഥാപനങ്ങളും മോദിയുടെ വിജയം തന്നെ പ്രവചിക്കുന്നതിനാല്‍ ഭരണസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ മാറിയിരിക്കുകയാണ്. ഇത് വിപണിയ്ക്ക് അനുകൂലമാകും.
ബാങ്കുകളുടെ സൂചികയായ ബാങ്ക് നിഫ്റ്റിയും വരും ദിവസങ്ങളില്‍ മുകളിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് കാരണം ബാങ്കുകളുടെ മെച്ചപ്പെട്ട നാലാം സാമ്പത്തിക ഫലമാണ്.
രൂപയുടെ മൂല്യവും വരും ദിവസങ്ങളില്‍ ഉയരുമന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപ ആറ് പൈസ ശക്തിപ്പെട്ടിരുന്നു. രൂപ ഒരു ഡോളറിന് 83നും 83 രൂപ 50 പൈസയ്ക്കും ഇടയില്‍ സുരക്ഷിതമായി നിലകൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ലോഹങ്ങള്‍, ഊര്‍ജ്ജം എന്നീ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍, അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ ഉയര്‍ന്നു. ടിസിഎസ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ഹീറോ ഹോണ്ട, നെസ്ലെ എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
എച്ച് എഎല്‍ എന്ന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ഓഹരികളുടെ വില വന്‍തോതില്‍ ഉയരുമെന്ന് ജെഫ്രീസ് പ്രവചിച്ചതിനാല്‍ ഏകദേശം 58 രൂപ വര്‍ധിച്ച് എച്ച് എഎല്‍ ഓഹരി വില 4788 രൂപയില്‍ എത്തി. നോമുറ എന്ന ആഗോള ധനകാര്യസ്ഥാപനം ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ റേറ്റിംഗ് ഉയര്‍ത്തിയതോടെ 255 രൂപ കയറി ഓഹരി വില 3053ല്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: