മുംബൈ: അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് ഡോളറിനെതിരെ ശക്തിപ്രാപിച്ച് ഇന്ത്യന്‍ രൂപ. ഏകദേശം ഡോളറിനെതിരെ ചൊവ്വാഴ്ച ആറ് പൈസയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച ഒരു ഡോളറിന് 83 രൂപ 37 പൈസയായിരുന്നു ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യമെങ്കില് അത് ചൊവ്വാഴ്ച ആറ് പൈസ വര്‍ധിച്ച് ഒരു ഡോളറിന് 83 രൂപ 31 പൈസ എന്ന ശക്തമായ നിലയില്‍ എത്തി.
അസംസ്കൃത എണ്ണവിലയില്‍ കുറവുണ്ടായതാണ് രൂപയെ രക്ഷിച്ചത്. ഏഷ്യയിലെ മറ്റ് കറന്‍സികള്‍ക്കെതിരെയും ഡോളര്‍ വീണ ദിവസമായിരുന്നു ചൊവ്വാഴ്ച.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ വലിയ ചലനം ഉണ്ടാകാതിരുന്നതിനാലാണ് രൂപയ്ക്ക് കൂടുതല്‍ ശക്തമായി മുകളിലേക്ക് ഉയരാന്‍ കഴിയാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: