വാരാണസി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സങ്കട് മോചൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തന്റെ ‘എക്സ്’ പ്ലാറ്റ് ഫോമിലാണ് ഹിന്ദി പോസ്റ്റിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
“ഇന്ന് വാരണാസിയിലെ സങ്കട് മോചൻ ഹനുമാൻ ക്ഷേത്രം സന്ദർശിക്കാനും ആരാധന നടത്താനുമുള്ള ഭാഗ്യം ലഭിച്ചു. കാശിക്കും രാജ്യമൊട്ടാകെയുള്ള എന്റെ കുടുംബാംഗങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചു ” – അദ്ദേഹം കുറിച്ചു.
‘നാരി ശക്തി സംവാദ്’ പരിപാടിയെ അഭിസംബോധന ചെയ്യാൻ വാരാണസിയിൽ എത്തിയതായിരുന്നു മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: