പൂനെ: പ്രായപൂർത്തിയാകാത്ത ആൺകുട്ടി പൂനെയിൽ ആഡംബര കാർ അമിത വേഗതയിൽ ഓടിച്ച് രണ്ട് ഐടി പ്രൊഫഷണലുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിസ്സംഗത പുലർത്തുന്നതിൽ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
കല്യാണി നഗറിൽ ഞായറാഴ്ച പുലർച്ചെ കല്യാണി നഗറിൽ പോർഷെ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്നത് പതിനേഴുകാരനാണ്. ഇന്ന് രാവിലെ ഫഡ്നാവിസ് അപ്രതീക്ഷിതമായി അപകടസ്ഥലത്ത് സന്ദർശനം നടത്തി.
തുടർന്ന് പോലീസ് കമ്മീഷണർ അമിതേഷ് കുമാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും കണ്ടതിന് ശേഷം ഫട്നാവിസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
ജാമ്യം ലഭിച്ച പതിനേഴുകാരനെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനെ പോലീസ് കമ്മീഷണറേറ്റാണ് കേസ് പുനഃപരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: