കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനു പിന്നാലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടര്‍കഥ. രാത്രിയിലാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
മത്സ്യകൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുകാരണമുണ്ടായത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: