അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 17-ാം സീസണില്‍ ഇന്ന് ആദ്യ പ്ലേഓഫ്. ക്വാളിഫയര്‍ ഒന്ന് എന്നറിയപ്പെടുന്ന ഈ മത്സരം പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലാണ്.
ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്നവരുമായി ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ക്ക് കളിക്കാം. ക്വാളിഫയര്‍ രണ്ട് എന്നാണ് ആ കളി അറിയപ്പെടുക. അതില്‍ ജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാം ടീം.
ജയത്തോടെ ഫൈനല്‍ ഉറപ്പിക്കാനായിരിക്കും രണ്ട് ടീമുകളും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുക. രണ്ട് ടീമുകള്‍ക്കും ഒരുപോലെ വെല്ലുവിളിയാകുന്ന മഴ ഇന്നുണ്ടാവില്ലെന്നാണ് മെറ്റീരിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടെ നിശ്ചയിക്കപ്പെട്ട അവസാനത്തെ രണ്ട് ലീഗ് മത്സരങ്ങളും ടോസ് പോലും നിര്‍ണയിക്കാതെ ഉപേക്ഷിച്ചിരുന്നു. പക്ഷെ ഇന്നും നാളെയും ഇവിടെ നല്ല ചൂടായിരിക്കുമെന്നാണ് മറ്റീരിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറയുന്നത്.
പൊതുവില്‍ ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. ബൗളിങ്ങില്‍ പേസര്‍മാരെ കാര്യമായി തുണയ്‌ക്കുന്ന പിച്ചും. സീസണില്‍ രണ്ട് തവണ റിക്കാര്‍ഡ് ടോട്ടല്‍ കണ്ടെത്തിയ ടീം ആണ് ഹൈദരാബാദ് എഫ്‌സി. കഴിഞ്ഞ ദിവസം 200നപ്പുറുമുള്ള ടോട്ടല്‍ കണ്ടെത്തിയ പഞ്ചാബ് കിങ്‌സിനെ മറികടന്നാണ് നിര്‍ണായകമായ രണ്ടാം സ്ഥാനം അവര്‍ നേടിയെടുത്തത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് അതിവേഗം പിരിയാതെ നിന്നാല്‍ വമ്പന്‍ അപകടം തന്നെ പ്രതീക്ഷിക്കാം. ഇവര്‍ക്കൊപ്പം തട്ടുപൊളിപ്പന്‍ ഫോമിലുള്ള ഹെന്റിച്ച് ക്ലാസന്‍ കൂടി ചേരുമ്പോള്‍ പ്ലേ ഓഫില്‍ പോലും വമ്പന്‍ ടോട്ടലുകള്‍ പിറന്നേക്കാവുന്ന നിലയിലാണ് കാര്യങ്ങള്‍. വീണ്ടും താഴേക്ക് നീണ്ടാല്‍ ഷഹ്ബാസ് അഹമ്മദ് തുടങ്ങിയ വമ്പന്‍ നിരയാണുള്ളത്. ഒപ്പം ഇംപാക്ട് പ്ലേയറായി ടി. നടരാജന്റെ സാന്നിധ്യവുമുണ്ട്. നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളിങ് ലൈനപ്പില്‍ പേസ് കരുത്താണ് കൂടുതലായുള്ളത്. സീസണ്‍ പാതിക്കുവച്ച് ഫോമിലേക്കുയര്‍ന്ന ഭൂവനേശ്വര്‍ കുമാര്‍ പല കളികളിലും ഗംഭീര തുടക്കമാണ് സമ്മാനിക്കുന്നത്.
മറുവശത്ത് കോല്‍ക്കത്തയുടെ ബൗളിങ് കരുത്ത് സ്പിന്നര്‍മാരാണ്. സുനില്‍ നരൈനും റഹ്മാനുള്ള ഗുര്‍ബാസും എല്ലാം മികച്ച പ്രകടനമാണ് പല ലീഗ് മത്സരങ്ങളിലും കാഴ്‌ച്ചവച്ചിട്ടുള്ളത്. നിതീഷ് റാണയുടെ പ്രകടനം കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍, ആേ്രന്ദ റസല്‍ എന്നിവരെല്ലാം ചേരുമ്പോള്‍ ബാറ്റിങ് ടീമിന്റെ ബാറ്റിങ് കരുത്തിന് വിശേഷണം ആവശ്യമില്ലാതായിരുന്നു. സീസണില്‍ വമ്പന്‍ വില നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സാന്നിധ്യവും പേസര്‍മാരെ തുണയ്‌ക്കുന്ന അഹമ്മാദാബിലെ പിച്ചില്‍ കൊല്‍ക്കത്തയ്‌ക്ക് ഗുണമായേക്കാം.
99 ശതമാനം കാണികളും എതിരായിരുന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ജയിച്ച് കപ്പ് നേടിയ പാരമ്പര്യം ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിനുണ്ട്. പക്ഷെ ഇക്കുറി എല്ലാ ആരാധകരും ഹൈദരാബാദിന് എതിരായിരിക്കില്ലെന്ന വസ്തുത കൂടി നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: