ന്യൂദല്‍ഹി: മുന്‍നിര മര്‍ച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈന്‍ലാബ്സിന്റെ സിങ്കപ്പൂര്‍ യൂണിറ്റ് ഭാരതത്തിലെ യൂണിറ്റുമായി ലയിപ്പിക്കുന്നു. ഇരു യൂണിറ്റുകളേയും തലയിപ്പിക്കാന് സിങ്കപ്പുര്‍ കോടതിയുടെ അനുമതി ലഭിച്ചു. പൊയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉള്‍െപ്പടെ വ്യാപാരികള്‍ക്ക് വേണ്ടിയുള്ള വിവിധ ഉല്പന്നങ്ങള് പുറത്തിറക്കുന്ന സ്ഥാപനമാണ് പൈന്‍ലാബ്സ്.
ലയനത്തിനുള്ള അനുമതി ലഭിച്ചതോടെ സിങ്കപ്പൂരിലെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്ത പൈന്‍ലാബ്സ് യൂണിറ്റിന് കൈമാറും. സിങ്കപ്പൂര്‍ കമ്പനിയിലെ ഓഹരി ഉടമകള്‍ ഭാരതത്തിലെ കമ്പനിയിലെ ഓഹരി ഉടമകളായി മാറും.
മറ്റു രാജ്യങ്ങളിലെ പ്രവര്‍ത്തനം ഭാരത്തിലേക്ക് മാറ്റിയ വിവിധ ഫിന്‍ടെക്ക് കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് പൈന്‍ ലാബ്സും. ഫോണ്‍ പേ, ഗ്രോ, ക്രെഡിറ്റ് ബീ, റേസര്‍ പേ, മീഷോ, സെപ്റ്റോ തുടങ്ങിയ കമ്പനികളും വിദേശ രാജ്യങ്ങളിലെ യൂണിറ്റുകള്‍ ഒഴിവാക്കി ഭാരതത്തിലേക്ക് വന്നിരുന്നു. ഫ്ളിപ്കാര്‍ട്ടും സിങ്കപ്പൂരിലെ ഓഫീസ് ഒഴിവാക്കിയിരുന്നു. മലേഷ്യ, ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലും പൈന്‍ ലാബ്സിന് ശാഖകളുണ്ട്. നോയിഡയിലാണ് കോര്‍പ്പറേറ്റ് ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: