റിയാദ് :സൗദി ഭരണാധികാരി സല്മാന് രാജാവിന് ശ്വാസകോശ അണുബാധ. പനിയും സന്ധി വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ക്ലിനിക്കില്‍ നടത്തിയ പരിശോധനിലാണ് അണുബാധ കണ്ടെത്തിയത്.
രാജാവിന് നിലവില്‍ ആന്റിബയോട്ടിക് ചികിത്സയാണ് നല്‍കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ജപ്പാനിലേക്കുള്ള നാല് ദിവസത്തെ സന്ദര്‍ശനം മാറ്റിവച്ചു. ഇന്ന് ആരംഭിക്കാനിരുന്ന യാത്രയാണ് മാറ്റിവച്ചത്.
2019 ന് ശേഷം മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ജപ്പാനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി,ജാപ്പനീസ് കമ്പനികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ചയും ലിക്വിഡ് ഹൈഡ്രജന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കലും നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: