ചെന്നൈ: മറ്റുള്ളവരുടെ അവകാശങ്ങളെയോ സ്വാതന്ത്ര്യങ്ങളെയോ ബാധിക്കാത്തിടത്തോളം കാലം തനിക്കു ശരിയെന്നു തോന്നുന്ന ആചാര രീതികള്‍ പിന്തുടരാന് ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.
വിശ്വാസ രീതിയുടെ തെരഞ്ഞെടുപ്പ് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമെന്ന് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ച് വ്യക്തമാക്കി.തമിഴ്നാട്ടിലെ കരൂരില്‍ സദാശിവ ബ്രഹ്മേന്ദ്രസമാധിയില്‍ എച്ചിലിലയില്‍ കിടന്ന് അംഗപ്രദക്ഷിണം നടത്താന്‍ അനുമതി തേടി പി നവീന്‍ കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയുടെ സമാധി ദിനത്തില്‍ അനുയായികള്‍ അംഗപ്രദക്ഷിണം നടത്തുന്ന പതിവുണ്ട്. അതിഥികള്‍ ഭക്ഷണം കഴിച്ച ശേഷം ആ എച്ചിലിലയില്‍ കിടന്നുരുണ്ടാണ് അംഗപ്രദിക്ഷണം.
എച്ചിലിലയില്‍ പ്രദക്ഷിണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് 2015ല്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. അതിനു ശേഷം ഈ ചടങ്ങു നടത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: