കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐ എന്‍ ഡി ഐ എ മുന്നണി വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അറിയിച്ചത്.
തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെ, ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു- ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പ്രസംഗത്തിനിടെ പറഞ്ഞു.
നേരത്തെ പൗരത്വനിയമ ഭേദഗതിയിലും ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ നിലപാട് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിയണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: