തിരുവനന്തപുരം: മനോരമയുടെ വ്യാജവാര്‍ത്തയെ കളിയാക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. തരംഗമായി രാഹുല്‍- അഖിലേഷ് ചര്‍ച്ച എന്ന തലക്കെട്ടില്‍ വന്ന നിലവാരമില്ലാത്ത വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വിമര്‍ശം ഉയര്‍ത്തിയത്.
അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് ് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലന്നും സന്ദീപ് വാചസ്പതി ഫേസ് ബൂക്കില് കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മാധ്യമപ്രവര്‍ത്തനം ഇത്രയും തരംതാണ ഒരു കാലയളവ് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുതലാളിയുടെ രാഷ്ട്രീയം പറയാന്‍ എഡിറ്റോറിയല്‍ പേജ് ഉണ്ടെന്നിരിക്കെ വാര്‍ത്തയില്‍ അത് തിരുകി കയറ്റുന്നത് ലളിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡല്‍ഹി റിപ്പോര്‍ട്ടര്‍ എങ്കില്‍ അത് തുറന്ന് പറയണം. അല്ലായെങ്കില്‍ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും. അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്ത മാന്യ ദേഹത്തിന് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് രാഹുലിന്റെ അടുക്കള റിപ്പോര്‍ട്ടര്‍ എന്ന പദവിയാകും കൂടുതല്‍ ചേരുക.
ഫുല്പൂരില് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ട് പ്രസംഗം നടത്താനാകാതെ രാഹുല്‍ മടങ്ങിയിരുന്നു. കോണ്‍ഗ്രസിന് നാണക്കേടായ സംഭവം റിപ്പോര്‍ട്ടു ചെയ്ത മനോരമ ലേഖകന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
വേദിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ സംസാരിച്ചത് എന്ന നിലയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.
‘മുലയം സിങ് യാദവിനെക്കുറിച്ച് പറയാമോ എന്ന് അഖിലേഷിനോട് രാഹുല്‍ ചോദിച്ചു. അഖിലേഷ് ഉത്തരം പറഞ്ഞു. ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്ത്ത കരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാ ഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന് എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു.
സമൂഹമാധ്യമത്തില്‍ തരംഗമായി. മുലായം സിങ് യാദവിനെപ്പറ്റി പറയാമോ എന്നു ചോദിച്ച പ്പോള്‍ ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന് എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു. തുടര്‍ന്ന് ഇരുവരും പ്രകടനപത്രിക ചര്‍ച്ച ചെയ്തു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിയാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും എന്ന് അഖിലേഷ് പറഞ്ഞു. അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാന്‍ തുടങ്ങി യിട്ടുണ്ടെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ രാഹുലിന്റെ പ്രസംഗങ്ങളാണ് അതിനിടയാക്കി യതെന്ന് അഖിലേഷ് മറുപടി പറഞ്ഞു.കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള് ഒരുമിച്ച് പോരാടുകയാണെന്ന് അഖിലേഷ് പറഞ്ഞു’
എന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. പരോക്ഷമായി രാഹുല്‍ ഗാന്ധി ഒന്നും അറിയാത്തവന് എന്നും വാര്‍ത്ത പറഞ്ഞു വെക്കുന്നു. മുലയം സിങ് ആരാണെന്ന് അല്ലങ്കില്‍ ചോദിക്കുമോ? കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള് ഒരുമിച്ച് പോരാടുകയാണെന്ന് വേറൊരാള് പറഞ്ഞ് അറിയേണ്ടതുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: