അമ്പലപ്പുഴ: ആര്‍എസ്എസ് നടത്തുന്നത് നിശബ്ദമായ സേവന പ്രവര്‍ത്തനമാണെന്ന് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്. ആലപ്പുഴ അറവുകാട് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
ഭാരതത്തിലെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണ് ആര്‍എസ്എസ്. ചെറുപ്പക്കാരെ സംസ്കാര സമ്പന്നരാക്കുകയും അവരില്‍ ദേശസ്നേഹം വളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസിന്റേതെന്ന് പ്രീതി നടേശന് പറഞ്ഞു.
ഞാന്‍ ഇവിടേയ്ക്കു വരുമ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ചിലര്‍ അറിയിച്ചിരുന്നു. സംഘത്തെ ഒരു ഭീകര പ്രസ്ഥാനത്തെ കാണുന്നതുപോലെയാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ഇവിടെ വന്നപ്പോള്‍ അതെല്ലാം മാറി.
ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നു കൊണ്ട് ഭൗതികമായി ഉയരുക എന്ന ലക്ഷ്യമാണ് ആര്‍എസ്എസ് നിറവേറ്റുന്നത്. ഒരു വീട്ടില്‍ രണ്ടു കുട്ടികളെ വരെ നല്ല ശീലം നല്കി വളര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ കാലത്താണ് നൂറുകണക്കിന് കുട്ടികള്‍ ഒരുമിച്ച് ഉറങ്ങിയും ഉണ്ടും നല്ല വ്യക്തികളായി പുറത്തേക്ക് വരുന്നത്. ഇങ്ങനെ നോക്കിയാല്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആര്‍എസ്എസ്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും ദിവസം ഒരുമിച്ച് ഒത്തുകൂടി രാജ്യസ്നേഹം പഠിക്കുന്നത് അപൂര്വകാഴ്ചയാണ്. മാതാപിതാ ഗുരു ദൈവം എന്ന സംസ്കാരത്തിന് കോട്ടം തട്ടിയതാണ് നമ്മുടെ നാട് ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഇതിനു പരിഹാരം ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കട്ടെ എന്നും പ്രീതി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: