കൊച്ചി: കുണ്ടറ ജോണി എന്ന വില്ലന്‍ കഥാപാത്രമായി തിളങ്ങിയ താരം മരണത്തിലേക്ക് മടങ്ങിയപ്പോള്‍ മലയാള സിനിമയിലെ പ്രമുഖരാരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് വിമര്‍ശനം. വന്നവരില്‍ പ്രധാനി സുരേഷ് ഗോപി മാത്രം. അദ്ദേഹം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ഈ വെളിപ്പെടുത്തല്‍ കുണ്ടറ ജോലിയുടെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാവ് കൂടിയായ ബൈജു അമ്പലക്കര.കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
പിന്നെ സുരേഷ് ഗോപി മാത്രം കൃത്യമായി വരികയും ഒരുപാട് സമയത്തിന് ശേഷമാണ് അവിടെ നിന്നും തിരികെ പോയത്. അവിടെയുണ്ടായിരുന്ന പല ആളുകളും താരങ്ങള്‍ക്കെതിരെ മോശം അഭിപ്രായമാണ് പറഞ്ഞതെന്നും’ നിര്‍മാതാവ് പറയുന്നു.
2023 ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന് മരിക്കുന്നത്. ഉടനെ കൊല്ലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 1979 ല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ആളാണ് കുണ്ടറ ജോണി.
‘പാവപ്പെട്ട കുണ്ടറ ജോണിച്ചേട്ടന് മരിച്ചപ്പോള്‍ ഞാനിവിടെ നിന്നും ഓടി എത്തി. അദ്ദേഹവും ഞാനും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ മൂത്തസഹോദരനൊപ്പം പഠിച്ച ആളായിരുന്നു അദ്ദേഹം. കുണ്ടറ ജോണിയെ അവസാനമായി കാണാന്‍ ആകെ വന്നത് സുരേഷ് ഗോപിയും രഞ്ജി പണിക്കറുമാണ്.സുരേഷ് ഗോപി ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിപ്പോയത്. അവിടെ കൂടിയിരുന്നവര്‍ എല്ലാം മലയാള താരങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചു. ‘- ബൈജു അമ്പലക്കര പറയുന്നു.
‘മരണം കഴിഞ്ഞ് പിറ്റേന്ന് രാവിലെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അതിന് നടന് ബൈജു മാത്രം വന്നു. അതല്ലാതെ വേറൊരു ആര്‍ട്ടിസ്റ്റുകളും വന്നിരുന്നില്ല. എനിക്ക് ശരിക്കും വിഷമം തോന്നി പോയൊരു നിമിഷമായിരുന്നു അത്. എത്രയോ പേര് വരേണ്ടതാണ്. പക്ഷേ ആരും വന്നില്ല.. ‘- ബൈജു അമ്പലക്കര പറയുന്നു.
മലയാളികളുടെ മനസില്‍ വില്ലനായി നിറഞ്ഞ് നില്ക്കുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് കുണ്ടറ ജോണി. മോഹന്‍ലാലിന്റെ കിരീടത്തിലും ചെങ്കോലിലും വില്ലന്‍ വേഷമായിരുന്നെങ്കിലും ശ്രദ്ധേയമായ റോളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: