അഗര്‍ത്തല: അനധികൃതമായി ഭാരതത്തിലേക്കെത്തിയ നാല് ബംഗ്ലാദേശികള്‍ പിടിയില്‍. ത്രിപുരയില്‍ നിന്നാണ് ജഹാംഗീര്‍ ആലം, എം.എന്‍. ഹുസൈന്‍, ഒമ്രാന്‍ ഹുസൈന്‍, റിയാദ് ഹുസൈന്‍ എന്നിവര്‍ പിടിയിലായത്.
17ന് രാത്രി അഗര്‍ത്തല-സെക്കന്തരാബാദ് എക്സ്പ്രസില്‍ ചെന്നൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. ഭാരതീയരെന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ഭാരതീയനായ റോഫിഖുള്‍ ഇസ്ലാം എന്ന ഏജന്റിന്റെ സഹായത്തോടെ യാതൊരു രേഖകളുമില്ലാതെ അതിര്‍ത്തി കടന്നതാണെന്ന് ഇവര്‍ സമ്മതിച്ചു.
മെയ് 11നും എട്ട് ബംഗ്ലാദേശികളെയും അവരെ സഹായിച്ച ഏജന്റിനെയും അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്‌ട്രയിലേക്ക് കടക്കാനായിരുന്നു ശ്രമം. 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ 15 വരെ ത്രിപുരയില്‍ നിന്ന് മാത്രം 1018 നുഴഞ്ഞുകയറ്റക്കാരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതില്‍ 498 പേര്‍ ബംഗ്ലാദേശികളാണ്. ഇതേ കാലയളവില്‍ 124 റോഹിങ്ക്യകളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: