അഗര്‍ത്തല: ത്രിപുരയില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ബിഎസ്എഫ് 36 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
ബിഎസ്എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്. പടിഞ്ഞാറന്‍ ത്രിപുരയിലെ നിസ്ചിന്താപൂര് മേഖലയിലെ വനത്തിലൂടെ രണ്ടുപേര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരെ പിന്തുടര്‍ന്നെത്തുകയും ഒരാളില്‍ നിന്നും 36 ലക്ഷം വിലമതിക്കുന്ന നാല് സ്വര്‍ണകട്ടികള്‍ പിടികൂടുകയും ചെയ്തു. പ്രശാന്ത് റായ് എന്നയാളാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: