വിശദവിവരങ്ങള്‍ www.admission.kannuruniversity.ac.in- ല്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 31 വൈകിട്ട് 5 മണിവരെ
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 വര്‍ഷത്തെ നാലുവര്‍ഷ ബിരുദ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈനായി മേയ് 31 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.admission.kannuruniversity.ac.in ല്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 300 രൂപ മതി.
വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷനുകള്‍ വരെ സെലക്ട് ചെയ്യാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍/വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനമാഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ നല്‍കണം.
അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍- ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 6 ന്, രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 14 ന്. അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ കോളേജില്‍ അഡ്മിഷനായി ഹാജരാകേണ്ടതാണ്. അഡ്മിഷന്‍/അലോട്ട്‌മെന്റ് വിവരങ്ങള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: