Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എംസി എന്ന അഭിനയ പ്രതിഭ

ശശിനാരായണന്‍ by ശശിനാരായണന്‍
May 19, 2024, 05:41 pm IST
in Varadyam

എന്റെ പ്രൊഫഷണല്‍ നാടകകാലത്ത് ഞാന്‍ കണ്ട സര്‍ഗ്ഗധനരായ നടീനടന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എംസി കട്ടപ്പന. ഓടയില്‍നിന്ന് എന്ന നാടകത്തിന്റെ പരീശീലനത്തിനിടയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. ഓടയില്‍നിന്നിലെ പപ്പുവിനെ അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം.

നടന്‍ സത്യന്‍ അനശ്വരനാക്കി മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ച ശക്തനായ കഥാപാത്രം. അതെങ്ങനെ നാടകത്തില്‍ ചെയ്യും എന്നറിയാനായി മലയാളനാടകവേദി കാത്തിരിക്കുന്നു. സത്യന്‍മാഷെ മറികടന്ന് ആ കഥാപത്രത്തെ അവതരിപ്പിക്കാന്‍ എന്തായാലും കഴിയില്ല. നാടകം പൊളിയരുത്. എന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ സമയം. രണ്ടുവഴികളാണ് ഞാന്‍ കണ്ടെത്തിയത്. ഒന്ന് ഞങ്ങളുടെ പരിമിതി ആദ്യമേ തുറന്നുപറയുക. മറ്റൊന്ന് ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ കഥാപാത്രത്തെ പകുക്കുക. അന്നത്തെ പ്രൊഫഷണല്‍- കച്ചവട നാടകക്കാര്‍ക്ക് ചിന്തിക്കാനാവാത്ത കാര്യം. പരിമിതി ആദ്യമേതന്നെ തുറന്നുപറയുക എന്നാല്‍ അവരുടെ സങ്കല്‍പ്പത്തില്‍ നാടകം പൊളിഞ്ഞുവെന്നാണ് അര്‍ത്ഥം. മുഴുനീളവേഷം ചെയ്യാന്‍ വന്നയാളോട് നിങ്ങളുടെ വേഷം മൂന്നുപേര്‍ക്കായിട്ട് പങ്കുവെക്കാന്‍ പറഞ്ഞാല്‍ സംവിധായകനെ പറഞ്ഞുവിടാന്‍ അയാള്‍ പറയും. എന്തുചെയ്യും? സത്യം പറയുന്നതാണ് കല എന്ന കലാശാസ്ത്രത്തിന് അവര്‍ക്കിടയില്‍ യാതൊരു വിലയുമില്ല. എന്നാല്‍, ഞാന്‍ പറഞ്ഞ കലാമാനദണ്ഡങ്ങളെല്ലാം എംസി കട്ടപ്പന എന്ന വലിയ നടന്‍ അംഗീകരിച്ചുതന്നു. അങ്ങനെ ആദ്യ രംഗംതന്നെ കൈയില്‍ ഒരു കീറക്കരിമ്പടപ്പുതപ്പുമായി എംസി കട്ടപ്പന എന്ന നടന്‍ അരങ്ങിന്റെ മുന്നില്‍ വന്ന് കൈകൂപ്പിപ്പറഞ്ഞു: ”അതുല്യ നടന്‍ സത്യന്‍ അനശ്വരനാക്കിയ കഥാപാത്രം പപ്പു. ആ പപ്പുവിനെ ഞാന്‍ ഇവിടെ അവതരിപ്പിക്കുകയാണ്. അനുഗ്രഹിക്കണം.”

അതുകഴിഞ്ഞ് കരിമ്പടം പുതച്ച്, കൈവിരല്‍ മുതല്‍ ഓരോ അംഗവും ഒടിച്ച് തളര്‍ത്തിത്തുടങ്ങി… ശരീരം വിറച്ചുതുടങ്ങി… വാര്‍ദ്ധക്യത്തിലേക്കുള്ള പരകായ പ്രവേശം! നിന്നനില്‍പ്പില്‍ എംസി കട്ടപ്പന വൃദ്ധനായ പപ്പുവായി മാറുന്നതുകണ്ട് ജനം കൈയടിച്ചാര്‍ത്തുവിളിച്ചു. കല്യാണ സൗഗന്ധികം കഥകളിയില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്റെ ഹനുമാന്‍ വൃദ്ധനായിമാറുന്ന നാട്യസങ്കേതം അപ്പടി, വലിയ വീഴ്ചയില്ലാതെ, സാമാന്യയുക്തിക്കുനിരക്കുന്ന തരത്തില്‍ എംസി കട്ടപ്പന ചെയ്തു. നിമിഷങ്ങള്‍കൊണ്ട് വൃദ്ധനായി കാറിച്ചുമച്ച് തുപ്പി അരങ്ങിലിരുന്ന റിക്ഷ എടുത്ത് വലിച്ച് കിതച്ചുകൊണ്ടോടി. എംസി അന്ന് അതിന് തയാറായിരുന്നില്ലെങ്കില്‍ ഓടയില്‍നിന്ന് ഒരിക്കലും അരങ്ങുകാണില്ലായിരുന്നു. പിന്നീടങ്ങോട്ട് എംസിയുടെ പപ്പുവിന്റെ ജൈത്രയാത്രയായിരുന്നു. അഭിനയത്തിന്റെ എല്ലാതലങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ഗ്ഗ പ്രതിഭതന്നെയായിരുന്നു എംസി കട്ടപ്പന. കഴിവുറ്റ ആ നടന് ആദരാഞ്ജലികള്‍.

(തപസ്യ രംഗകലാ വിഭാഗം വൈസ് ചെയര്‍മാനാണ് ലേഖകന്‍)

Tags: MC KattapanaTheatre Artistdrama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടകങ്ങള്‍ക്ക് കൈയടിച്ച് കാണികള്‍

Kerala

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

Kerala

ബാലഗോകുലത്തിന്റെ സുകൃതം കേരളം സുവര്‍ണ യാത്ര നവംബര്‍ ഒന്നിന് തുടങ്ങുന്നു, കന്യാകുമാരിയില്‍ തുടക്കം, ഗോകര്‍ണത്ത് സമാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.