ഇന്നെന്റെ കൂരയില്
മാമഴ പെയ്യുമ്പോഴ്
സ്‌നേഹത്തിന്‍
കഞ്ഞിയുമായി
പെണ്ണൊരുത്തി ചാരത്ത്
പ്ലാവില കുമ്പിളില്
കഞ്ഞി ചൂട് മാറ്റിടുവാന്‍
ചെഞ്ചുണ്ടാല്‍ ഊതിയവള്‍
കഞ്ഞിക്കും അതിമധുരം
ചുണ്ടിലെ ശോണിമ തുമ്പി
പ്ലാവില വക്കിലായി പാറി
എന്നെയും നോക്കിയിട്ടവള്‍
ആര്‍ദ്രമായി പുഞ്ചിരിക്കുന്നു.
പാതി പാതി പങ്കുവെച്ച്
വിശപ്പിന്റെ മുള്ളെടുത്ത്
ഉള്ളയന്നം കൊണ്ടു ഞങ്ങള്‍
ഉള്ളറിഞ്ഞ് മോദമേറ്റി
മേല്‍ക്കൂര ചോരുമ്പോഴ്
പെണ്ണിവള് കണ്ണുവാര്‍ത്തു
കണ്ണുനീരും മഴവെള്ളവും
മാറിമാറി തേവി ഞാനും
സ്വപ്‌നം കൊണ്ട് ചോര്‍ച്ച
മാറ്റി
സ്വര്‍ഗ്ഗ ചാമരം കണ്ണീരാറ്റി
എന്തുതന്നെയായിരുന്നാല്‍
വ്യാമോഹത്തിന്‍ വേരുമോടി
ചില്ലു റാന്തല്‍ വെട്ടമിന്ന്
മാറിമാറി മിന്നിടുന്നു
ഉദരത്തിന്‍ ആലയിലോ
പട്ടിണിയും രാകീടുന്നു
മിന്നു കെട്ടിയ താലി പോലും
വിറ്റെടുത്തു പഷ്ണി മാറ്റാന്‍
എന്റെ രണ്ട് പൈതങ്ങള്
അല്ലലിന്റെ ചൂടറിഞ്ഞ്
താലികെട്ടിയ പെണ്ണിവള്
താരു പോലെ വാടിടുന്നു
താരകം പോല്‍ മിന്നിടുന്നു
കണ്ണിലിന്നും കണ്ണുനീര്
കൂര ചേര്‍ന്ന് പാഞ്ഞിടുന്നു
കൊമ്പുമാട്ടി കൊടുങ്കാറ്റ്
ഞങ്ങളെല്ലാം ചേര്‍ന്നിരുന്നു
ഭീതി മാറാന്‍ കൂട്ടിരുന്നു
മോഹമാരി പെയ്തിടുവാന്‍
കാര്‍മുകില് തുമ്മീടുമോ?
ഊഷരത നേര്‍ത്തു പോകാന്‍
നീര് നാവ് വന്നിടുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: