മേടക്കൂറ്: അശ്വതി, ഭരണി, കാര്ത്തിക (¼)
ആയുര്വേദ ഔഷധവുമായി ബന്ധപ്പെട്ടവര്ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ദൂരയാത്ര ഗുണകരമാവില്ല. വിനോദങ്ങള്ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. പുതിയ പ്രസ്ഥാന പ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. കര്മരംഗത്ത് സമാധാനമുണ്ടാകും.
ഇടവക്കൂറ്: കാര്ത്തിക (¾), രോഹിണി, മകയിരം (½)
വിദേശത്ത് വ്യാപാരത്തിലേര്പ്പെട്ടവര്ക്കും ഓണ്ലൈന് ബിസിനസ്സുള്ളവര്ക്കും അനുകൂല സമയമാണ്. ജീവിത നിലവാരം മെച്ചപ്പെടും. ബിസിനസ്സില് കൂടുതല് സമയം ചെലവഴിക്കും. സര്ക്കാര് ആനുകൂല്യങ്ങള് ലഭിക്കും. അന്യദേശത്തുള്ളവര് നാട്ടിലേക്ക് വരുന്നതാണ്.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്തം (¾)
പ്രോത്സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില് വന്നുചേരും. പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്ധിക്കും.
കര്ക്കടകക്കൂറ്: പുണര്തം (¼), പൂയം, ആയില്യം
ഉദ്യോഗസ്ഥര്ക്ക് എക്സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും തടസ്സങ്ങള് വന്നുപെട്ടേക്കും. വസ്തുക്കള് കൈമാറ്റം ചെയ്യുമ്പോള് ചതിയില്പ്പെടാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഒന്നിലധികം കേന്ദ്രത്തില്നിന്നുള്ള വരുമാനം വര്ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സഹകരണ മേഖലയില് ജോലി ചെയ്യുന്നവര്ക്ക് സ്ഥലമാറ്റമോ സസ്പെന്ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്നിന്ന് ചില പ്രയാസങ്ങള് നേരിടും, കര്മരംഗം തൃപ്തികരമായിരിക്കും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്ച്ചയിലേക്ക് വരും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
ഭൂമിയില് നിന്നും വാടകയില് നിന്നും നേട്ടമുണ്ടാകും. വിദേശത്തുള്ളവര് മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്ഭമുണ്ടാകും. തൊഴില്രഹിതര്ക്ക് ജോലിയില് പ്രവേശിക്കാനവസരമുണ്ടാകും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
വിദ്യാഭ്യാസ കാര്യങ്ങളില് പുരോഗതിയുണ്ടാകും. വിദ്യാവിനോദങ്ങളില് താല്പ്പര്യം പ്രകടിപ്പിക്കും. ഭൂസ്വത്ത് വാങ്ങും. പാര്ട്ട്ണര്ഷിപ്പ് മുഖേന നേട്ടമുണ്ടാകും. ഉദ്യോഗത്തില് ഉയര്ച്ചയുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിനോദയാത്ര മാറ്റിവയ്ക്കേണ്ടിവരും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
രാഷ്ട്രീയ പ്രവര്ത്തകര്ക്ക് ഏറ്റവും അനുകൂല സമയമാണ്. വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവരുടെ ജോലി പോകാനുള്ള സാധ്യതയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
വിലപ്പെട്ട ഗൃഹോപകരണങ്ങള് വാങ്ങും. ഏജന്സി ഏര്പ്പാടുകളില് നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലി വിജയകരമായി നടത്തും. സര്ക്കാര് ജോലി ലഭിക്കാനവസരമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ഉദ്യോഗത്തില് ഉയര്ച്ചയും വരുമാനത്തില് വര്ധനവുമുണ്ടാകും. വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്ക്ക് ദൂരസ്ഥലത്ത് ജോലി ലഭിക്കുന്നതാണ്. ഭാഗ്യാന്വേഷികള്ക്ക് ഈ കാലയളവില് ലോട്ടറി അടിക്കാനിടയുണ്ട്. കാര്ഷികാദായം ലഭിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
പാര്ട്ട്ണര്ഷിപ്പ് വ്യവസായത്തില് നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില് വന്നുചേരും. ബിസിനസ്സിലും വിദ്യാഭ്യാസകാര്യത്തിലും പുരോഗതി ഉണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന് കഴിയും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
പൊതുജീവിത നിലവാരം കൂടും. ബിസിനസ്സില് സര്ക്കാര് ഇടപെടല് മൂലം നഷ്ടങ്ങള് വരാനിടയുണ്ട്. സന്താനങ്ങളില്നിന്ന് പലവിധ സഹായസഹകരണങ്ങളും ഉണ്ടായേക്കാം. സുഹൃത്തുക്കളുടെ ചതിക്കും അപ്രീതിക്കും കാരണമാകുന്നതാണ്. ആരോഗ്യനില അഭിവൃദ്ധിപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: