ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യയ്ക്ക് മദ്രസകളല്ല മറിച്ച് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിക്കുന്ന ആധുനിക സ്ഥാപനങ്ങളാണ് ആവശ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മുസാഫർപൂർ, സിവാൻ, ബക്സർ ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശർമ്മ.
വാരണാസിയിലും മഥുരയിലും വലിയ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്നും 400-ലധികം ലോക്സഭാ സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിൽ നിന്നുള്ള മൗലവികളെ രാജ്യത്തിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കാശ്മീർ രാജ്യത്തേക്ക് തിരികെയെത്തുന്നത് എൻഡിഎ ഉറപ്പാക്കുമെന്ന് ശർമ്മ പറഞ്ഞു.
“ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, മഥുരയിലെ കൃഷ്ണ ജന്മഭൂമി വളപ്പിൽ ഒരു ക്ഷേത്രം പണിയും, വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന് പകരം കാശി വിശ്വനാഥ ക്ഷേത്രം സ്ഥാപിക്കും, കൂടാതെ 400-ലധികം സീറ്റുകൾ നേടിയ ശേഷം പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പാക്കും,” – അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയും ലാലു പ്രസാദും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയിൽ പങ്കെടുത്തില്ല. രാംലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് സംഭവിക്കാൻ അനുവദിക്കരുതെന്നും കോൺഗ്രസിനും സഖ്യകക്ഷികൾക്കും നേരെ ആഞ്ഞടിച്ച് ശർമ്മ പറഞ്ഞു.
രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഏർപ്പെടുത്താൻ ശ്രമിച്ചതിന് കോൺഗ്രസിനെയും ആർജെഡിയെയും ഒബിസികളുടെ ഏറ്റവും വലിയ ശത്രുക്കളായി അദ്ദേഹം മുദ്രകുത്തി.
“ഇന്ത്യയിലല്ല, പാകിസ്ഥാനിലെ മുസ്ലീങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നൽകണം. മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ ലാലു പ്രസാദ് പാകിസ്ഥാനിലേക്ക് പോകണം. ഒരു കാരണവശാലും എൻഡിഎ ഇത് അനുവദിക്കില്ല,” -അസം മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ശർമ്മ, അദ്ദേഹത്തിന് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാനമന്ത്രിയാകാം. അദ്ദേഹവും പാർട്ടിയും പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അഴിമതി നിറഞ്ഞ കോൺഗ്രസ്-ആർജെഡി സഖ്യം ബീഹാറിന്റെ വികസനം തടയാൻ പരമാവധി ശ്രമിക്കുന്നു. അവസരം കിട്ടുമ്പോഴെല്ലാം അവർ സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ മുഴുകുന്നു. എൻഡിഎ അവരുടെ അവിശുദ്ധ ബന്ധം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുന്നതിനൊപ്പം കോൺഗ്രസും ആർജെഡിയും ബിജെപി നോമിനികൾക്കെതിരെ ചില സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നുവെന്ന് ശർമ്മ ആരോപിച്ചു. ഈ സ്വതന്ത്രർ കോൺഗ്രസിന്റെയും ആർജെഡിയുടെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: