കണ്ണൂർ: സോളാർ സമരം ഒത്തുതീർപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സമരത്തിലെ എല്ലാ മുദ്രാവാക്യവും വിജയിക്കാറില്ല. എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ? അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സമരത്തിന്റെ വിജയമാണെന്നും എം.വി ഗോവിന്ദൻ.
സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുന്നുവെന്നാണ് എം.വി.ഗോവിന്ദൻ ആരോപിച്ചു. മാധ്യമങ്ങളുടെ അജണ്ടയ്‌ക്കൊപ്പം പോകാൻ ഞങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ സമരം ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയും വിവാദവുമായെങ്കിലും സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നില്ല. കരുതലോടെ പ്രതികരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ചവർക്കായി നിർമിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും, ഇതൊന്നും പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: