ന്യൂദല്‍ഹി: വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ ദേശതാത്പര്യങ്ങള്‍ ഹനിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ,
വോട്ടിന് വേണ്ടി അവര്‍ രാജ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. അവര്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു. റേഷന്‍ കാര്‍ഡുകളും ഐഡി കാര്‍ഡുകളും നല്കി അവരെ വോട്ടര്മാരാക്കുന്നു. ഇത് കടുത്ത രാജ്യവിരുദ്ധതയാണ്, നദ്ദ പറഞ്ഞു.
ബംഗാളില്‍ ക്രമാസമാധാനം പാടേ തകര്‍ന്നിരിക്കുന്നു. ക്രമസമാധാന പരിപാലനം സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയിലാണ്. കേന്ദ്രസര്‍ക്കാരിന് അവരെ സഹായിക്കാനാകും. എന്നാല്‍ മമത ബാനര്‍ജിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നില്ല, അത് ദുരൂഹമാണ്, എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ നദ്ദ പറഞ്ഞു.
സന്ദേശ്ഖാലി വിഷയത്തില്‍ മമതയുടെ മൗനം ദുരൂഹമാണ്. അവര്‍ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിക്കുന്നുണ്ട്. ഷേഖ് ഷാജഹാനെപ്പറ്റിയോ കേസ് സിബിഐയെ ഏല്പിക്കാനുള്ള ഹൈക്കോടതി വിധിയെപ്പറ്റിയോ മമത ഒന്നും മിണ്ടിയിട്ടില്ല. സന്ദേശ്ഖാലി സംഭവങ്ങള്‍ ബിജെപി കെട്ടിച്ചമച്ചതാണെന്ന മമതയുടെ ആരോപണം ഭരണാധികാരി എന്ന നിലയ്ക്കും രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയ്ക്കും തികഞ്ഞ മര്യാദകേടാണ്. ഞാനാണ് മുഖ്യമന്ത്രിയെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വന്നാല്‍ അതേപ്പറ്റി ആഴത്തില്‍ മനസിലാക്കും. എന്നാല്‍ മമത തുടക്കത്തില്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഒടുവില്‍ ബിജെപിയെ കുറ്റം പറയുകയാണ്, നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: