കൊച്ചി: രാഷ്ട്രവിരുദ്ധ ആഖ്യാനങ്ങളിലൂടെ ഭാരതത്തെ ശിഥിലീകരിക്കാനുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഇന്ന് ദേശമാകെ കരുത്താര്‍ജിച്ചു വരുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
പാശ്ചാത്യ അധിനിവേശ ശക്തികള്‍ തുടങ്ങിവച്ചതും ദേശീയ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്നതും പുതിയ തലമുറയെ അപകടകരമായി ഗ്രസിക്കുന്നതുമായ ആശയങ്ങളാണ് അന്താരാഷ്ട്ര ഗൂഢാലോചനയുടെയടക്കം പിന്തുണയോടെ പ്രധാനമായും ഇടതുപക്ഷ സൈദ്ധാന്തികരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ആലുവ കേശവസ്മൃതിയില്‍ ജെ. നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വം പുതിയ കാലം’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി നാരായണ ഋഷി പ്രകാശനം ചെയ്ത ഗ്രന്ഥം പി.ഇ.ബി. മേനോന് ഏറ്റുവാങ്ങി.
ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷനായി. കെ.ആര്. ചന്ദ്രശേഖരന് പുസ്തകപരിചയം നടത്തി. കൂടാതെ എ.ടി. സന്തോഷ്കുമാര്‍, പി.വി. അശോകന്, ഇ.എന്‍. അനില്‍, ഡോ. മേഘ ജോബി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: