പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍. മെയ് 19 മുതല്‍ 23 വരെയാണ് രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്.
ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരമേഖലകളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി എന്ന് കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റാന്നി, കോന്നി മേഖലയില്‍ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: